തിരുവനന്തപുരം: ആരോഗ്യകുടുംബക്ഷേമ വകുപ്പിലെ പുരുഷ നഴ്‌സുമാരുടെ യൂണിഫോം പരിഷ്‌കരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. നഴ്‌സുമാരുടെയും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെയും പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ആരോഗ്യവകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ചെയര്‍മാനും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് എഡ്യൂക്കേഷന്‍, അഡിഷണല്‍ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് സര്‍വ്വീസ്, നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്ട്രാര്‍ മുതലായവര്‍ അംഗങ്ങളുമായുള്ള സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍, സംസ്ഥാനതല നഴ്‌സസ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഴ്‌സുമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും പി.എസ്.സി മുഖേന നടത്തുന്ന നഴ്‌സിംഗ് നിയമനങ്ങള്‍ക്ക് വേഗം കൂട്ടുന്നതിനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനതല നഴ്‌സിംഗ് അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനുകീഴിലുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ വിഭാഗത്തില്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ഹെഡ് നഴ്‌സ് സോജ ബേബിയും പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് വിഭാഗത്തില്‍ കൊല്ലം, തെക്കുംഭാഗം സി.എച്ച്.സി യിലെ കെ. ശാന്തകുമാരിയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ നഴ്‌സുമാരുടെ വിഭാഗത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹെഡ് നഴ്‌സ് എം. ഗീതയും സംസ്ഥാന അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ജില്ലാതല അവാര്‍ഡുകളും മന്ത്രി വിതരണം ചെയ്തു. കെ.മുരളീധരന്‍ എംഎല്‍എ അധ്യക്ഷ നായിരുന്നു.
Discussion about this post