തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നു ബിജു രമേശ്. മന്ത്രി കെ. ബാബുവിനെതിരേ അന്വേഷണം നടത്തുന്ന ഡിവൈഎസ്പി എം.എന്‍. രമേശിനെ മാറ്റണമെന്നാണു ബിജു രമേശ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യമാവശ്യപ്പെട്ടു ബിജു വിജിലന്‍സ് ഡയറക്ടര്‍ക്കു കത്തു നല്‍കി.
അതേസമയം ബാര്‍ കോഴക്കേസില്‍ അന്വേഷണം ശരിയായ ദിശയിലാണു നടക്കുന്നതെന്നു വിജിലന്‍സ് എഡിജിപി ജേക്കബ് തോമസ്. അന്വേഷണത്തിന്റെ ഭാഗമായി തന്റെ മേല്‍ യാതൊരു സമ്മര്‍ദവുമില്ല. താന്‍ അവധിയില്‍ പ്രവേശിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post