തിരുവനന്തപുരം: അക്ഷരമധുരം നുണയുന്നതിനായി മൂന്നുലക്ഷം കുരുന്നുകള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒന്നാം ക്ലാസിലേക്കെത്തിയത്. ഒന്നാം ക്ലാസിലെത്തുന്ന കുഞ്ഞനുജന്‍മാരെയും അനുജത്തിമാരെയും വരവേല്ക്കാനായി മുതിര്‍ന്ന കുട്ടികളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണു സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തിയിരുന്നത്.
സംസ്ഥാനതല പ്രവേശനോത്സവം വയനാട് ജില്ലയിലെ കമ്പളക്കാട് സര്‍ക്കാര്‍ യുപി സ്‌കൂളില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് നിര്‍വഹിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ചു സംസ്ഥാനത്തെ എല്ലാ സ്‌കൂളിലും വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍, വിവിധ ക്ലബ്ബുകളുടെ പ്രതിനിധികള്‍, സാംസ്‌കാരിക സംഘടനകള്‍ എന്നിവര്‍ സംയുക്തമായി സാംസ്‌കാരിക ഘോഷയാത്ര നടന്നു.
സംസ്ഥാനത്തെ ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലായി 36 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇന്നു സ്‌കൂളില്‍ എത്തിയത്. പ്രവേശനോത്സവത്തിനായി ക്രമീകരണങ്ങള്‍ ഒരുക്കുമ്പോഴും പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാനാകാതെ സര്‍ക്കാര്‍ പ്രതിസന്ധിയിലാണ്.
Discussion about this post