തിരുവനന്തപുരം: വിദ്യാര്‍ഥികളോട് ബസ് ജീവനക്കാര്‍ മോശമായി പെരുമാറുന്നത് തടയുന്നതിന് ബസ് സ്റ്റാന്റുകളും കവലകളും കേന്ദ്രീകരിച്ച് ബസ്സുകളില്‍ കര്‍ശനപരിശോധന നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനെ അറിയിച്ചു.
എറണാകുളം ജില്ലയിലെ ഒരു സ്വകാര്യ ബസ്സിലെ ജീവനക്കാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോടും സഹോദരനോടും അപമര്യാദയായി പെരുമാറിയെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നല്‍കിയ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. എറണാകുളം ജില്ലയിലെ സ്വകാര്യബസ്സുടമകള്‍ക്കും ജീവനക്കാര്‍ക്കുംവേണ്ടി ഇതുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്താന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ നടപടി സ്വീകരിച്ചുവരുന്നതായി എറണാകുളം ആര്‍.റ്റി ഒയും അറിയിച്ചിട്ടുണ്ട്.
Discussion about this post