തിരുവനന്തപുരം: വരുംകാലത്തെ മുന്‍കൂട്ടി കണ്ട് ശാസ്ത്രസാങ്കേതിക പദാവലി സൃഷ്ടിച്ച അസാമാന്യ വൈജ്ഞാനിക പ്രതിഭയായിരുന്നു എന്‍ വി കൃഷ്ണവാര്യരെന്ന് പുതുശേരി രാമചന്ദ്രന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി സംഘടിപ്പിച്ച എന്‍ വി ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമര സേനാനി, അധ്യാപകന്‍, പത്രാധിപര്‍, കവി തുടങ്ങി വിവിധ മേഖലകളില്‍ എന്‍ വി പാടവം തെളിയിച്ചു. മറ്റു സംസ്ഥാനങ്ങള്‍ സാങ്കേതികമായി പദങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ മലയാള ഭാഷയ്ക്ക് ഏറ്റവും അനുയോജ്യമായ രീതിയായിരുന്നു എന്‍ വി സ്വീകരിച്ചത്. കവിയേക്കാളും ഭാഷാപണ്ഡിതനേക്കാളും സാമൂഹിക രംഗത്ത് പ്രവര്‍ത്തിച്ച എന്‍ വിയെയാണ് വരുംകാലം അറിയേണ്ടതെന്ന് പുതുശേരി കൂട്ടിച്ചേര്‍ത്തു. ജന്മശതാബ്ദിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പുസ്തകപ്രദര്‍ശം 18 വരെ തുടരും. സ്റ്റേറ്റ് ലൈബ്രേറിയന്‍ പി കെ ശോഭന അധ്യക്ഷത വഹിച്ചു. എന്‍ സുരേഷ് കുമാര്‍, പി യു അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post