Sunday, May 24, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്ക് ഗ്രാമസഭകളിലൂടെയുള്ള പ്രവര്‍ത്തനം ആവശ്യം -മുഖ്യമന്ത്രി

by Punnyabhumi Desk
Jun 19, 2015, 05:07 pm IST
in കേരളം

തിരുവനന്തപുരം: ഭക്ഷ്യോത്പാദന സ്വയംപര്യാപ്തതയെക്കുറിച്ച് പറഞ്ഞാല്‍ മാത്രം പോരാ പ്രവര്‍ത്തനത്തിലൂടെ തെളിയിക്കാനാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം എന്ന വിഷയത്തില്‍ സംസ്ഥാനതല ശില്പശാലയും മാധ്യമ സെമിനാറും തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ ഭക്ഷണസാധനങ്ങളുടെയും ഉത്പാദനം സ്വയംപര്യാപ്തതയിലേക്ക് നീങ്ങുന്ന കാര്യം ആലോചിക്കണം. ഇക്കാര്യത്തില്‍ ഗ്രാമസഭകളിലൂടെയുള്ള പ്രവര്‍ത്തനം ആവശ്യമാണ്. മുഴുവന്‍ ഗ്രാമസഭകളും വിളിച്ചുകൂട്ടണം, മന്ത്രിമാരും ഉദ്യോഗസ്ഥരും ത്രിതല പഞ്ചായത്തംഗങ്ങളും വാര്‍ഡുതലത്തില്‍ പച്ചക്കറി ഉത്പാദനത്തില്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍, പൊതുസ്ഥാപനങ്ങള്‍, കുടുംബശ്രീ, വീടുകള്‍ എന്നിവിടങ്ങളിലെല്ലാം പ്രോത്സാഹനം നല്‍കികൊണ്ട് സ്വയംപര്യാപ്തത നേടണം. അതില്‍ ജൈവ കൃഷിക്കായിരിക്കണം പ്രാധാന്യം. അടുത്തകാലത്തുണ്ടായ അനുഭവങ്ങള്‍ ജനങ്ങളുടെ ഇടയില്‍ ബോധവത്കരണം ഉണ്ടാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

വരുന്ന ഓണക്കാലത്തോടെ വിഷമുക്തമായ പച്ചക്കറി ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് അദ്ധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. വിഷലിപ്ത പദാര്‍ത്ഥങ്ങളുടെ പരസ്യം നിരോധിക്കുന്നകാര്യം ആലോചിക്കും. ഓണ്‍ലൈനിലൂടെയും വാട്‌സ്ആപ്പിലൂടെയും പരാതികള്‍ സ്വീകരിക്കും. സമഗ്ര ആരോഗ്യപദ്ധതിയാണ് മലയാളിക്ക് ആവശ്യമെന്ന് തിരിച്ചറിഞ്ഞുള്ള സമീപനമാണ് കൈക്കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഭക്ഷണരംഗത്ത് സ്വയംപര്യപ്തത കൈവരിക്കാന്‍ ജനപങ്കാളിത്തം അവശ്യമാണെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വരാന്‍ പോകുന്ന തലമുറയെ സുരക്ഷിതമാക്കുകയാണ് നമ്മുടെ ലക്ഷ്യം. വിദ്യാര്‍ത്ഥിസമുഹത്തിനും മാധ്യമങ്ങള്‍ക്കും സര്‍ക്കാരിതര സംഘടനകള്‍ക്കുമെല്ലാം ഇക്കാര്യത്തില്‍ വലിയ പങ്കാളിത്തം വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി ഡോ.കെ.ഇളങ്കോവന്‍, ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ടി.വി.അനുപമ എന്നിവരും പ്രസംഗിച്ചു.

ShareTweetSend

Related News

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

കേരളം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കേരളം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

Discussion about this post

പുതിയ വാർത്തകൾ

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies