Saturday, August 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വായനാവാരത്തിന് തുടക്കം, ജില്ലാതല ഉദ്ഘാടനം അക്ഷരാഘോഷമായി

by Punnyabhumi Desk
Jun 20, 2015, 04:21 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: അക്ഷരാഘോഷമായി ജില്ലാതല വായനാവാരാചരണത്തിന് തേമ്പാംമൂട് ജനത ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. വായനദിന പരിപാടികളുടെയും വാരാചരണത്തിന്റെയും ഉദ്ഘാടനം കവി മുരുകന്‍ കാട്ടാക്കട നിര്‍വഹിച്ചു. വായന നാളെയുള്ള ജീവിതത്തില്‍ വെളിച്ചമാകുമെന്നും ചെറുപ്രായത്തില്‍ നന്നായി വായിച്ചുവളര്‍ന്നാല്‍ ഭാവിയില്‍ അറിവും ഭാവനയും വിശാലമാകുമെന്നും മുരുകന്‍ കാട്ടാക്കട പറഞ്ഞു.

ആദ്യക്ഷരം പഠിപ്പിച്ച ഗുരുനാഥന്റെ ലളിതവും രസകരവുമായ ശൈലിയാണ് പേടികൂടാതെ പഠനത്തെ സമീപിക്കാന്‍ തന്നെ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് നെല്ലിക്ക, കണ്ണട തുടങ്ങിയ തന്റെ കവിതകളും അദ്ദേഹം ആലപിച്ചു. വായനദിന പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു. കുട്ടികള്‍ വൃക്ഷക്കൊമ്പില്‍ അക്ഷരമാലയണിച്ച് അക്ഷരമരമൊരുക്കിയതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ഉദ്ഘാടനസമ്മേളനത്തില്‍ കവിതകള്‍ കോര്‍ത്തിണക്കി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഭാഷാവന്ദനവും വ്യത്യസ്തമായി. ചടങ്ങില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജെ. ഗിരിജ അധ്യക്ഷത വഹിച്ചു. രചനാമല്‍സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം കാര്‍ട്ടൂണിസ്റ്റ് ഹക്കു നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുരേഷ് കുമാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നിഹാസ് ബാബു കൃതജ്ഞതയും പറഞ്ഞു. വിക്‌ടേഴ്‌സ് ചാനല്‍ ഹെഡ് സലിന്‍ മാങ്കുഴി, സ്‌കൂള്‍ മാനേജര്‍ സജീബ് ആനക്കുഴി, പ്രിന്‍സിപ്പല്‍ എം. അബ്ദുല്‍ നാസര്‍, ഹെഡ്മിസ്ട്രസ് എ. ഷീജ, സാഹിതി കണ്‍വീനര്‍ ബിന്നി സാഹിതി തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എസ്.എയുടെ വായനക്കൂട്ടം പദ്ധതിയില്‍ ജില്ലാ, സംസ്ഥാനതല മല്‍സരവിജയികളായ കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ‘അക്ഷരസൂനം’ പുസ്തകം ചടങ്ങില്‍ മുരുകന്‍ കാട്ടാക്കട സലിന്‍ മാങ്കുഴിക്ക് നല്‍കി പ്രകാശനം ചെയ്തു. വാരാചരണത്തിന്റെ ഭാഗമായുള്ള സാഹിത്യമല്‍സരങ്ങള്‍ ഇന്ന് (ജൂണ്‍ 20) രാവിലെ 10 മുതല്‍ നെയ്യാറ്റിന്‍കര ബ്‌ളോക്ക് റിസോഴ്‌സ് സെന്ററില്‍ നടക്കും. സമാപനസമ്മേളനം ജൂണ്‍ 25ന് വഴുതക്കാട് കോട്ടണ്‍ഹില്‍ എല്‍.പി സ്‌കൂളില്‍ നടക്കും. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ 25 വരെയാണ് വായനാവാരം ആചരിക്കുന്നത്. ജില്ലാതല പരിപാടികള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, സാഹിതി തിരുവനന്തപുരം എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies