പത്തനംതിട്ട: പുല്ലുമേട്ടില്‍ മകരജ്യോതി ദര്‍ശനത്തിനിടെ 102 തീര്‍ത്ഥാടകര്‍ മരിക്കാനിടയായ സംഭവം സര്‍ക്കാരിന്റെ വീഴ്‌ചയാണെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് സുഷമാ സ്വരാജ്. ദുരന്തസ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുഷമ. ദുരന്തത്തില്‍ അന്വേഷണമല്ല നടപടിയാണ് വേണ്ടതെന്നും സുഷമാ സ്വരാജ് പറഞ്ഞു.
സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു. ഇത് വിശ്വാസികളുടെ പ്രശ്‌നമാണ്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. 99 ലെ അപകടം അന്വേഷിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കണമെന്നും സുഷമ ആവശ്യപ്പെട്ടു.
Discussion about this post