തിരുവനന്തപുരം: അരുവിക്കരയില്‍ പ്രചാരണം അവസാന ആഴ്ചയിലേക്കു കടന്നതോടെ ബിജെപിക്കു വോട്ടു തേടി താരങ്ങളെത്തി. സുരേഷ് ഗോപിയും എല്‍ഡിഎഫിനു വോട്ട് ചോദിച്ച് ഇന്നസെന്റ് എംപിയുമാണ് ഇന്നു രംഗത്തെത്തിയത്.
മാറ്റത്തിനുവേണ്ടി അരുവിക്കരയിലെ ജനങ്ങള്‍ വോട്ടു ചെയ്യണമെന്നാണു സുരേഷ് ഗോപി പറഞ്ഞത്. വികസനം സ്വപ്നം മാത്രമായി അവശേഷിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഒ. രാജഗോപാലിനു വോട്ട് രേഖപ്പെടുത്തണം. ഭരണപക്ഷത്തിന്റെ ധാര്‍ഷ്ട്യത്തിനു ചുട്ടമറുപടി നല്‍കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. മണ്ഡലത്തിലൂടനീളം ഒന്‍പതു കേന്ദ്രങ്ങളിലെ പൊതുയോഗങ്ങളില്‍ സുരേഷ് ഗോപി ഇന്നു പ്രസംഗിക്കും.
എം.വിജയകുമാറിനു വോട്ട് തേടി ഇന്നസെന്റ് എംപി അരുവിക്കര മണ്ഡലത്തിലൂടെ നടത്തുന്ന റോഡ് ഷോ രാവിലെ തുടങ്ങി. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരേ വോട്ടു ചെയ്യണമെന്നാണ് ഇന്നസെന്റ് ആവശ്യപ്പെടുന്നത്. നിരവധി എല്‍ഡിഎഫ് നേതാക്കളും ഇന്നസെന്റിനൊപ്പമുണ്ട്.
Discussion about this post