കൊച്ചി: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെ നടന്ന കൈയേറ്റങ്ങളെക്കുറിച്ചു ഹൈക്കോടതി സര്‍ക്കാരിനോടു റിപ്പോര്‍ട്ട് തേടി. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കാനാണു കോടതി ഉത്തരവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് എംഎല്‍എമാര്‍ക്കെതിരേ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണു കോടതി ഉത്തരവ്.
Discussion about this post