തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ജൂണ്‍ 27ന് രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ നടക്കും. ഈ തെരഞ്ഞെടുപ്പില്‍ ചിഹ്‌നത്തോടൊപ്പം സ്ഥാനാര്‍ഥികളുടെ ഫോട്ടോ പതിച്ച ബാലറ്റ് പേപ്പറാണ് വോട്ടിംഗ് മെഷീനിലെ ബാലറ്റ് യൂണിറ്റില്‍ ഉപയോഗിക്കുന്നത്. ജൂണ്‍ 27ന് പോളിംഗ് ഏജന്റുമാര്‍ വോട്ടെടുപ്പിന് ഒരു മണിക്കൂര്‍ മുമ്പ് പോളിംഗ് സ്‌റ്റേഷനില്‍ എത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. പോളിംഗ് ഏജന്റുമാര്‍ നിര്‍ബന്ധമായും ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് (EPIC) കൊണ്ടുവരണം.വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് മെഷീനുകള്‍ നെടുമങ്ങാട് ഗവ. ഗേള്‍സ് എച്ച്. എസ്.എസില്‍ ശേഖരിക്കുകയും അന്നുതന്നെ വോട്ടെണ്ണല്‍ കേന്ദ്രമായ സ്വാതിതിരുനാള്‍ സംഗീതകോളേജില്‍ എത്തിക്കുകയും ചെയ്യും. 30ന് രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍.
Discussion about this post