തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പു നടക്കുന്ന അരുവിക്കര നിയോജകമണ്ഡലത്തില്‍ കനത്ത പോളിങ്. വൈകുന്നേരം അഞ്ചു മണി വരെ 72 ശതമാനം പോളിങ് നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വോട്ടിംഗ് സമയം അവസാനിച്ചുവെങ്കിലും പല ബൂത്തുകളില്‍ ഇപ്പോഴും വോട്ടെടുപ്പ് തുടരുകയാണ്. അഞ്ചു മണിക്ക് മുമ്പ് ബൂത്തുകളിലെത്തയവരാണ് ഇപ്പോള്‍ വോട്ടു ചെയ്യുന്നത്.
വോട്ടെടുപ്പ് ആരംഭിച്ചതു മുതല്‍ തന്നെ പോളിങ് ബൂത്തുകളുടെ മുന്നില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂ ദൃശ്യമായിരുന്നു. മഴയെ അവഗണിച്ച് 50 ശതമാനത്തിലധികം ആളുകള്‍ ഉച്ചയ്ക്കു മുമ്പു തന്നെ വോട്ട് രേഖപ്പെടുത്തി. സ്ത്രീകളാണ് രാവിലെ കൂടുതലായി വോട്ട് ചെയ്യാനെത്തിയത്. 74 ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രത്തിലെ തകരാറിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ വോട്ടിങ് തടസ്സപ്പെട്ടു. മറ്റൊരു വോട്ടിങ് യന്ത്രം എത്തിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.02 ശതമാനമായിരുന്നു ഇവിടുത്തെ വോട്ടിംഗ് ശതമാനം.












