കൊല്ലം: ആര്‍ക്കും എന്‍എസ്എസ് ആസ്ഥാനത്ത് കയറി ചെല്ലാവുന്ന സാഹചര്യമൊരുക്കണം. രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല താന്‍ പെരുന്നയില്‍ പോയതെന്നും സുരേഷ് ഗോപി പറഞ്ഞു. എന്‍എസ്എസ് ആസ്ഥാനത്തു നിന്നും അദ്ദേഹത്തെ ഇറക്കി വിട്ടതിന്റെ പശ്ചാത്തലത്തിലാണ് നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി നടന്‍ രംഗത്തെത്തിയത്.
പെരുന്നയില്‍ ചെല്ലുന്നവര്‍ക്ക് ആദ്യമായല്ല ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത്. മുന്‍പ് കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്‌ടെന്നും സുരേഷ് ഗോപി ഓര്‍മ്മിപ്പിച്ചു.












