തിരുവനന്തപുരം: കാലവര്‍ഷം ശക്തമായതോടെ നഗരത്തിന്റെ മിക്കഭാഗങ്ങളും വെള്ളത്തിലായി. കിള്ളിയാറില്‍ കാണാതായ ബാലന്റെ മൃതദേഹം കിട്ടി. നെടുമങ്ങാട് പത്താംകല്ലില്‍ കിള്ളിയാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പത്താംകല്ല് പന്തടിക്കോണം നയിഫ് മന്‍സിലില്‍ നസീറിന്റെയും ഷീജയുടെയും മകന്‍ നയിഫി(15)ന്റെ മൃതദേഹമാണ് കിട്ടിയത്. നയിഫിനൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കരമനയാറ് കരകവിഞ്ഞതോടെ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്.
Discussion about this post