ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി 2015 ന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മറ്റിയോഗം സിവില്‍ സ്റ്റേഷന് അനക്സില്‍ ചേര്‍ന്നു. നെഹ്റുട്രോഫി വള്ളംകളിയുടെ എക്സിക്യൂചട്ടീവ് കമ്മറ്റിയുടെ തീരുമാനപ്രകാരം ചെലവ് ചുരുക്കി ഇന്‍ഫ്രാസ്ട്രേക്ചര്‍ കമ്മറ്റിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപയുടെ ബജറ്റ് എന്‍.റ്റി.ബി.ആര് സൊസൈറ്റിക്ക് കൈമാറുവാന്‍ യോഗം തീരുമാനിച്ചു.ചെറുവള്ളങ്ങളുടെ മത്സരം രാവിലെ 11 മണിമുതല്‍ ആരംഭിക്കാനും ചുണ്ടന് വള്ളങ്ങളുടെ മത്സരങ്ങള്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം നടത്താനും തീരുമാനിച്ചു.വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്യുതിന് മുമ്പ് തന്നെ ഗ്രേഡ് തിരിക്കുവാന്‍ റേസ് കമ്മറ്റി കണ്‍വീനര്‍ എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ നേതൃത്വത്തില്‍ സബ് കമ്മറ്റി രൂപവത്കരിക്കാനും യാഗത്തില്‍ തീരുമാനമായി.
Discussion about this post