കൊച്ചി: എല്ലാ വര്‍ഷവും നവംബറിനകം സംസ്ഥാനത്തെ പ്രധാന റോഡുകളുടെയെല്ലാം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. ശബരിമലയിലേക്കുള്ള റോഡുകള്‍ പരിശോധിച്ച ശേഷം സ്‌പെഷല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
പൊതുമരാമത്ത് വകുപ്പും ദേശീയപാത അതോറിട്ടി ഓഫ് ഇന്ത്യയും സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയായെന്ന് പരിശോധിച്ച് ഉറപ്പാക്കണം. ഉത്സവക്കാലത്തിന് മൂന്ന് മാസം മുമ്പെങ്കിലും ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കണമെന്നും കോടതി വ്യക്തമാക്കി.
Discussion about this post