തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ വരാന്‍ പോകുന്ന മാറ്റത്തിന്റെ ചൂണ്ടുപലകയാണ് അരുവിക്കര തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍. ബിജെപിക്ക് കേരളത്തില്‍ വിജയം വിദൂരമല്ല. തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ജനങ്ങള്‍ അംഗീകരിച്ചതായും ശരിയായ പ്രതിപക്ഷമാണ് ബിജെപിയെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയെന്നും വി. മുരളീധരന്‍ പറഞ്ഞു.
ജി. കാര്‍ത്തികേയനോടുള്ള സ്മരണ മാത്രമാണ് ശബരീനാഥന്റെ അരുവിക്കരയിലെ വിജയം. അല്ലാതെ മുഖ്യമന്ത്രിയുടെ വിജയമായി ഇതിനെ കാണാനാകില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു.
Discussion about this post