തിരുവനന്തപുരം: 2014-ലെ രാഷ്ട്രപതിയുടെ ജീവന് രക്ഷാപതകിന് കേരളത്തില്‍ നിന്ന് ഏഴ് പേര് അര്‍ഹരായി. ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറത്ത് പി.ജി. ജോമോന് മരണാനന്തര ബഹുമതിയായി ഉത്തം ജീവന് രക്ഷാപതക് നല്‍കും. ഇടുക്കി മുതലക്കോടം കളപ്പുരയ്ക്കല്‍ വീട്ടില്‍ കെ.സി. മാത്യു, കോട്ടയം കണ്ണിമല കള്ളിപ്പുരയ്ക്കല് വീട്ടില്‍ മാസ്റ്റര്‍ സുബിന് മാത്യു, കോട്ടയം കണ്ണിമല പുതുവേലില്‍ വീട്ടീല് മാസ്റ്റര്‍ അഖില്‍ ബിജു, കോട്ടയം കണ്ണിമല വട്ടപ്പറമ്പില്‍ വീട്ടില്‍ മാസ്റ്റര്‍ വി.എസ്. യദുകൃഷ്ണന്, തൃശൂര്‍ മടയിക്കോണം തച്ചപ്പുള്ളി വീട്ടില്‍ മാസ്റ്റര്‍ ടി.ഐ. രാഹുല്‍, എറണാകുളം കറുകുറ്റി പറമ്പിവീട്ടില്‍ പി.പി ഷൈജു എന്നിവരാണ് ജീവന് രക്ഷാപതകിന് അര്‍ഹരായവര്‍. 2015 ലെ സ്വാതന്ത്ര്യദിനാഘോഷ പരേഡില്‍ ബഹുമതികള്‍ സമ്മാനിക്കും.
Discussion about this post