Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പോലീസിലെ ഗവേഷണത്തിനും വികസനത്തിനും ടീമുകള്‍ രൂപവത്കരിക്കുന്നു

by Punnyabhumi Desk
Jul 4, 2015, 04:27 pm IST
in കേരളം

തിരുവനന്തപുരം: പോലീസ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങളും കര്‍മപദ്ധതികളും സാങ്കേതിക ഉപദേശവും സംഭാവന ചെയ്യുന്നതിന് വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വകുപ്പിനു പുറത്തുള്ള അക്കാദമിക് വിദഗ്ധര്‍, സാങ്കേതിക-സാമൂഹിക വിഷയങ്ങളില്‍ പ്രാഗത്ഭ്യമുള്ളവരെയും ഉള്‍പ്പെടുത്തി ടീമുകള്‍ രൂപവത്കരിക്കുന്നു.

പോലീസുദ്യോഗസ്ഥര്‍ ദിനംപ്രതി വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ ഇത്തരം വിഷയങ്ങളില്‍ അതീവ വൈദഗ്ധ്യം നേടി കൂടുതല്‍ പുരോഗമനപരമായ ആശയങ്ങളും നടപടികളും പ്രയോഗത്തില്‍ വരുത്തണം എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാറിന്റെ നിര്‍ദേശപ്രകാരം ഈ പുതിയ ടീമുകള്‍ക്ക് രൂപം നല്‍കുന്നത്. സംസ്ഥാന തലത്തിലും, റേഞ്ച് തലത്തിലും റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് (ആര്‍.ആന്റ്ഡി) ടീമുകള്‍ ഉണ്ടാക്കും. വകുപ്പിലെ ഉദ്യോഗസ്ഥര്‍ വിവിധ മേഖലകളില്‍ പ്രത്യേക താല്പര്യവും, പ്രാവീണ്യവും ഉള്ളവരായിരിക്കുമെങ്കിലും വകുപ്പിലെ നിലവിലുള്ള അധികാര ശ്രേണി പ്രകാരം പലപ്പോഴും ഇത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അവരുടെ വൈദഗ്ധ്യമോ, കൂടുതല്‍ പുരോഗമനപരമായ നടപടികളോ മുന്നോട്ടുകൊണ്ടുവരാനാകാത്ത സ്ഥിതിയുണ്ട്.

കൂടാതെ വിരമിച്ച ഉദ്യോഗസ്ഥര്‍, മറ്റ് സാങ്കേതിക, സാമൂഹികമേഖലകളിലുള്ളവര്‍, സാമൂഹിക പ്രതിബദ്ധതയുള്ള മറ്റ് വിഭാഗങ്ങളിലുള്ളവര്‍, നിയമം, ശാസ്ത്രീയ പഠനശാഖകള്‍ തുടങ്ങിയവയില്‍ നിന്നുള്ളവര്‍ എന്നിവര്‍ക്കും ഇത്തരം കാര്യങ്ങളില്‍ സംഭാവന നല്‍കാനുള്ള അവസരങ്ങള്‍ തുലോം കുറവാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഫോറന്‍സിക്‌സ്, ശാസ്ത്രീയ കുറ്റാന്വേഷണം, നിയമം, വാഹനഗതാഗതം, ആശയവിനിമയം, ആള്‍ക്കൂട്ട നിയന്ത്രണം, വിവിധ ഭാഷാ പഠനം, മാധ്യമം, സ്‌പോര്‍ട്‌സ്, കല, ആരോഗ്യം, ഭരണനിര്‍വഹണം, ഭാവി വികസനം, കെട്ടിടങ്ങള്‍, പരിശീലനം, ദുരന്ത നിവാരണം, സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതും നശിപ്പിക്കുന്നതും, റോഡ് സുരക്ഷ, പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍, മറ്റ് വിഭാഗങ്ങള്‍ എന്നീ മേഖലകളില്‍ വൈദഗ്ധ്യവും താല്പര്യവുമുള്ളവര്‍ക്ക് പങ്കെടുക്കാം. ഓരോ ടീമിലും വരുന്ന ഏറ്റവും സീനിയര്‍ ഉദ്യോഗസ്ഥന്‍ ടീം ലീഡര്‍ ആയിരിക്കും. ഓരോ ടീമിലേക്കും വരാന്‍ താത്പര്യവും, അഭിരുചിയും തെളിയിച്ചിട്ടുള്ളവരായ ഏതു ശ്രേണിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും സ്വമേധയാ ഈ ടീമില്‍ അംഗമാകാം. തികച്ചും സന്നദ്ധ സേവനമായാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. അതത് മേഖലകളില്‍ ലഭ്യമായ എല്ലാ വിവരങ്ങളും പുതുതായി നടപ്പാക്കേണ്ട സംവിധാനങ്ങളും സാര്‍വദേശീയ തലത്തില്‍തന്നെ ലഭ്യമായ വിവരങ്ങളെയും വിഭവങ്ങളെയുംപറ്റി ടീമംഗങ്ങള്‍ വിവരശേഖരണം നടത്തുകയും ആശയങ്ങള്‍ പങ്കുവെച്ചും ക്രോഡീകരിച്ചും വകുപ്പിന് ഏറ്റവും ഉതകുന്ന വിധത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ് ലക്ഷ്യം. ആവശ്യമെങ്കില്‍ അതത്‌മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള വിവാദരഹിതരായ പുറത്തുള്ള വ്യക്തികളില്‍ നിന്നും ഇത്തരം കാര്യങ്ങളില്‍ ഉപദേശങ്ങള്‍ സ്വീകരിക്കും. ഇത് ഒരു തുടര്‍ പ്രക്രിയയാണ് വിഭാവനം ചെയ്യുന്നത്. പോലീസ് വകുപ്പിലെ കഴിവുറ്റ ഉദ്യോഗസ്ഥര്‍ക്ക് തങ്ങള്‍ നിത്യേന ചെയ്യുന്ന കര്‍ത്തവ്യങ്ങള്‍ക്കു പുറമെ കൂടുതല്‍ മന:സംതൃപ്തി നല്‍കുന്ന വിഷയങ്ങളില്‍ ഗഹനമായി പഠിക്കുന്നതിനും, അത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപെടുത്തുന്നതിനുമാണ് ഇത്തരം ആര്‍.ആന്റ് ഡി. ടീമുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

ടീമുകളില്‍ അംഗമാകാന്‍ താല്പര്യവും കഴിവുമുള്ള പോലീസ് വകുപ്പിലെ ഏത് ഉദേ്യാഗസ്ഥനും അഭിരുചിയുള്ള വിഷയങ്ങളില്‍ അംഗമായി പങ്കെടുക്കുന്നതിന് അതാത് യൂണിറ്റ് മേധാവി മുഖാന്തിരം താല്പര്യം അറിയിക്കണം. 2015 ജൂലൈ മാസത്തിനകം ഇത്തരത്തില്‍ ചേരുവാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടെയും വിവരങ്ങള്‍ യൂണിറ്റ് മേധാവികള്‍ സംസ്ഥാന പോലീസ് മേധാവിക്ക് അയയ്ക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies