പത്തനംതിട്ട: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരേ എന്‍എസ്എസ് മഹിളാ സമാജത്തിന്റെ പ്രമേയം. പത്തനംതിട്ട മല്ലപുഴശേരി മഹിളാ സമാജമാണ് പ്രമേയം പാസാക്കിയത്. സുകുമാരന്‍ നായരുടെ പെരുമാറ്റം സംസ്‌കാരശൂന്യം. സുകുമാരന്‍ നായര്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിയാന്‍ തയാറാകണം. സമുദായത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സുരേഷ് ഗോപിയെ ഇറക്കിവിട്ടത് ശരിയായില്ലെന്നും പ്രമേയത്തില്‍ പറയുന്നു.












