Monday, July 7, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത രണ്ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

by Punnyabhumi Desk
Jul 7, 2015, 11:30 am IST
in കേരളം

തിരുവനന്തപുരം/കൊല്ലം: പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത രണ്ടു വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തു. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളായ ഇവരെ കൊല്ലത്തു നിന്നാണ് പിടികൂടിയത്. റിലീസ് ചെയ്തതിന്റെ രണ്ടാം ദിവസമാണ് ചിത്രം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തത്. കിക്കാസ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇതുവഴി ഒരു ലക്ഷം പേര്‍ സിനിമ കണ്ടുവെന്നാണ് ആന്റി പൈറസി സെല്‍ കണ്‌ടെത്തിയിരിക്കുന്നത്.

സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ നാളായി വിദ്യാര്‍ഥികളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക്്് വ്യാജ സിഡി ലോബിയുമായി ബന്ധമുണെ്ടന്ന് ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ ഉച്ചയോടെ ആന്റി പൈറസി സെല്‍ എസ്പി രാജ്പാല്‍ മീണയ്ക്ക് മുമ്പാകെ ഹാജരാക്കി വിശദമായി ചോദ്യം ചെയ്യും.

സെന്‍സര്‍ ബോര്‍ഡിന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ കോപ്പിയുടെപകര്‍പ്പാണ് പ്രചരിക്കുന്നത്. മേയ് 19-നാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സെന്‍സര്‍ ബോര്‍ഡിന്റെ കൈയിലുള്ള കോപ്പികള്‍ ഹാജരാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഐപി അഡ്രസ് വ്യാജമായി നിര്‍മ്മിച്ചാണ് ഇവര്‍ സിനിമ അപ്‌ലോഡ് ചെയ്തതെന്ന് ആന്റി പൈറസി സെല്‍ കണെ്ടത്തി. ആന്റീ പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുകയാണ്.

സിനിമ അപ്‌ലോഡ് ചെയ്യുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള വിവരങ്ങളാണ് ആന്റി പൈറസി സെല്‍ അധികൃതര്‍ അന്വേഷിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് സെന്‍സര്‍ കോപ്പി എങ്ങനെ ലഭിച്ചു. ഇവരെ ആരൊക്കെയാണ് സഹായിച്ചത് തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് വിദേശ രാജ്യവുമായി ബന്ധമുണെ്ടന്ന് സൂചനയുണ്ട്.

പ്രേമം ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിനെതിരേ ഫെഫ്്ക നടപടിയെടുത്തില്ലെന്ന് ആരോപിച്ച് സിനിമയുടെ നിര്‍മാതാവ് അന്‍വര്‍ റഷീദ് സംഘടനയില്‍ നിന്നും രാജിവച്ചതോടെയാണ് വിവാദം തുടങ്ങിയത്. പിന്നീട് ഡിജിപിക്കും ആഭ്യന്തരമന്ത്രിക്കും നല്‍കിയ പരാതികളെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ചിത്രം എഡിറ്റ് ചെയ്തത് കിന്‍ഫ്രയിലെ വിസ്മയാ മാക്‌സ് സ്റ്റുഡിയോയിലും ചെന്നൈയിലെ മറ്റൊരു സ്റ്റുഡിയോയിലുമായിരുന്നു. വിസ്മയാമാക്‌സില്‍ ആന്റി പൈറസി സെല്‍ പരിശോധന നടത്തി ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു.

ചിത്രത്തിന്റെ നിര്‍മ്മാതാവ് അന്‍വര്‍ റഷീദ് തിങ്കാളാഴ്ച ആന്റീ പൈറസി സെല്‍ എസ്.പി.രാജ്പാല്‍ മീണയ്ക്ക് മുന്നില്‍ മൊഴി നല്കിയിരുന്നു. ഇന്റര്‍നെറ്റ് വഴി പ്രചരിച്ച പ്രേമം സിനിമയും സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ പകര്‍പ്പും സാമ്യമുള്ളതാണെന്ന് ആന്റി പൈറസി വിഭാഗം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. തിങ്കാളാഴ്ച സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ വിശദമായ പരിശോധനയും നടത്തിയിരുന്നു.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies