ആലുവ: ശ്രീനാരായണ ഗുരുദേവന്‍ സ്ഥാപിച്ച ആലുവ അദൈ്വതാശ്രമം ശതാബ്ദിയോടനുബന്ധിച്ച് നിര്‍മ്മിച്ച ഗുരുമണ്ഡപത്തിന്റെ സമര്‍പ്പണ സമ്മേളനം ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും.
ഇന്നലെ ഡല്‍ഹിയില്‍ മന്ത്രിയുടെ ഒദ്യോഗിക വസതിയില്‍ ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സ്വാമി ശാരദാനന്ദ എന്നിവരുമായുള്ള കൂടിക്കാഴ്ച്ചയിലാണ് മന്ത്രി ചടങ്ങിനെത്താമെന്ന ഉറപ്പ് നല്‍കിയത്. അദൈ്വതാശ്രമത്തിന്റെ ചരിത്രപരമായ പ്രധാന്യം സന്ന്യാസി ശ്രേഷ്ഠന്മാരില്‍ നിന്നും മന്ത്രി കൂടുതലായി ചോദിച്ചറിഞ്ഞു. തുടര്‍ന്നാണ് സന്ന്യാസിമാരുടെ ആഗ്രഹം മന്ത്രി സമ്മതമറിയിച്ചത്.
Discussion about this post