കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മേഘ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിട്ടു. ജസ്റ്റിസ് സി.കെ അബ്‌ദുള്‍ റഹീമാണ് ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിട്ടത്.
ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്‌തിട്ടില്ലെങ്കിലും പഴയ നിരക്കില്‍ നികുതി സ്വീകരിക്കണമെന്ന് ഇടക്കാല ഉത്തരവിലൂടെ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി വാങ്ങുമ്പോള്‍ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ ബാധകമാക്കേണ്ടെന്നും കോടതി നിര്‍ദേശിച്ചു. അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നികുതി ഉയര്‍ത്തിയും നറുക്കെടുപ്പ് പരിമിതപ്പെടുത്തിയും ലോട്ടറി ഓര്‍ഡിനന്‍സ് അവതരിപ്പിച്ചത്. എന്നാല്‍ ഓര്‍ഡിനന്‍സ് അവതരിപ്പിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും കേന്ദ്രസര്‍ക്കാരിനാണ് ഇതിന്റെ അവകാശമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മേഘ ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post