തിരുവനന്തപുരം: കൃഷിവകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതി ഈ വര്‍ഷവും സംസ്ഥാനമൊട്ടുക്കും നടപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ പദ്ധതിയുടെ ഉദ്ഘാടനം കൃഷിമന്ത്രി കെ.പി.മോഹനന് നിര്‍വഹിക്കും. ജൂലൈ 13ന് ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷനായിരിക്കും. 2014-15 ലെ പച്ചക്കറി കൃഷിക്കുള്ള അവാര്‍ഡ് വിതരണം, സ്കൂള്‍ കുട്ടികള്‍ക്കുള്ള പച്ചക്കറി കിറ്റ് വിതരണം, പൊതുസ്ഥാപനങ്ങളിലെ കൃഷിക്കുള്ള അനുമതി പത്രം നല്കല് എന്നിവയും നടക്കും.
Discussion about this post