തിരുവനന്തപുരം: വ്യാജ സി.ഡി നിര്‍മ്മിക്കുന്നവരെ ഗുണ്ടാനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന് വനം, സിനിമ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സിനിമാരംഗത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിവിധ സിനിമാ സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മന്ത്രി ഇത് അറിയിച്ചത്.
സിനിമകളുടെ വൈഡ് റിലീസിന് തത്വത്തില്‍ ധാരണയായതായും മന്ത്രി അറിയിച്ചു. വിശദാംശങ്ങള്‍ തീരുമാനിക്കാനായി ആഗസ്റ്റ് അഞ്ചിന് ചര്‍ച്ച നടത്തും. യോഗത്തില്‍ സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്ജ്, കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, മാനേജിംഗ് ഡയറക്ടര്‍ ദീപ ഡി നായര്‍, മറ്റ് ഉന്നതോദ്യോഗസ്ഥര്‍, സിനിമാ രംഗത്തെ വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post