തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമിയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിലച്ചു. keralaregistration.gov.in എന്ന വെബ്സൈറ്റിലൂടെയമാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തിയിരുന്നത്. ഇപ്പോള്‍ ഈ വെബ്സൈറ്റ് നിലച്ചിരിക്കയാണ്. സെന്‍ട്രല്‍ സര്‍വ്വറിലെ ഹാര്‍ഡ് ഡിസ്ക് തകരാറിലായതാണ് കാരണം. അതേസമയം മാന്വല്‍ രജിസ്ട്രേഷന് നിര്‍ദ്ദേശം നല്‍കിയതായി രജിസ്ട്രേഷന് ഐജി വ്യക്തമാക്കി. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിലച്ചിട്ട് നാലുദിവസത്തിലേറെയായി. തിരുവനന്തപുരത്ത് രജിസ്ട്രേഷന് ഐജി ഓഫീസിലെ ഹാര്‍ഡ് ഡിസ്കാണ് തകരാറിലായത്. ഒരിടത്തും നിന്നും സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ല. വകുപ്പിലെ ഐടി വിദഗ്ദര്‍ പരമാവധി പരിശ്രമിച്ചിട്ടും തകരാറ് പരിഹരിക്കാനായിട്ടില്ല. ഒടുവില്‍ ഹാര്‍ഡ് ഡിസ്ക്ക് സ്ഥാപിച്ച ബംഗ്ളൂരുവിലെ സ്വകാര്യ ഐടി സ്ഥാപനത്തിലേക്ക് അയച്ചു. 2010 മുതലുള്ള എല്ലാ രജിസ്ട്രേഷന് രേഖകളും ഈ ഹാര്‍ഡ് ഡിസ്ക്കിലാണുള്ളത്. വിവരങ്ങള്‍ നഷ്ടപ്പെടുമോ എന്നും ആശങ്കയുണ്ട്.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ രജിസ്ട്രേഷന് ഐജി ടി ഭാസ്ക്കരന്‍ ഒടുവില്‍ മാനുവല്‍ രജിസ്ട്രേഷന് നടത്താന്‍ സബ് രജിസ്ട്രാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post