തൃശൂര്‍: കോന്നി പെണ്‍കുട്ടികളുടെ ദുരൂഹ മരണം അന്വേഷിക്കുന്നതിനായി അന്വേഷണ സംഘം ബംഗളൂരുവിലേക്ക്. കോന്നി സിഐ ബി.എസ്. സജിമോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബംഗളൂരുവിലേക്ക് പുറപ്പെട്ടു. ബംഗളൂരിലെ ലാല്‍ബാഗിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും.
പെണ്‍കുട്ടികള്‍ രണ്ടു തവണ ബംഗളൂരുവില്‍ പോയതിന്റെ വിവരങ്ങള്‍ പോലീസിന് നേരത്തേ ലഭിച്ചിരുന്നു. മൂവരും ലാല്‍ബാഗ് സന്ദര്‍ശിച്ചതിന്റെ ടിക്കറ്റുകള്‍ ബാഗില്‍ നിന്നു കണ്‌ടെത്തിയിരുന്നു. ലാല്‍ബാഗിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലൂടെ സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ നിഗമനം.
Discussion about this post