ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിക്കായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കെജിഎസ് ഗ്രൂപ്പിന് വീണ്ടും അനുമതി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതിയാണ് അനുമതി നല്‍കിയത്. വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി നല്‍കിയിരുന്നത് നേരത്തേ ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്ന് കെജിഎസ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്കിയ അപേക്ഷയിലാണ് സമിതിയെ നിയോഗിച്ചിരുന്നത്.
വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട് ജനഹിത പരിശോധന വീണ്ടും നടത്തണം. റണ്‍വേയുടെ പുതിയ പ്ലാന്‍ തയാറാക്കണമെന്നും വിദഗ്ദ്ധ സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post