തിരുവനന്തപുരം: ഓപ്പറേഷന്‍ അനന്തയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ റോഡ്, ഓട തുടങ്ങിയ പൊളിച്ചുനടത്തിവരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റ് 15ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ നിര്‍ദ്ദേശിച്ചു. ഓണത്തിരക്കിനു മുമ്പ് പണികള്‍ പൂര്‍ത്തിയാക്കി ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓപറേഷന്‍ അനന്തയുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമ്പാനൂര്‍, കിഴക്കേക്കോട്ട, അട്ടക്കുളങ്ങര, റൂബി നഗര്‍, കരിയില്‍തോട് തുടങ്ങിയ മേഖലകളിലെ പണികളുടെ പുരോഗതി വിലയിരുത്തിയ അദ്ദേഹം, ഉദ്യോഗസ്ഥര്‍ക്ക് തുടര്‍ജോലികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും നല്‍കി. സബ് കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, പി.ഡബ്‌ളിയു.ഡി, കെ.എസ്.യു.ഡി.പി, റോഡ് ഫണ്ട് ബോര്‍ഡ്, കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.












