തിരുവനന്തപുരം: സംസ്ഥാനത്തെ 119 വില്ലേജുകളിലെയും പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സര്‍വേ നമ്പര്‍ അടിസ്ഥാനത്തില്‍ കണ്ടെത്തുന്ന സമഗ്രമായ റിപ്പോര്‍ട്ട് ഈ മാസം 25 നകം സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജില്ലാ കളര്ക്ടര്മാര്ക്ക് നിര്‍ദ്ദേശം നല്കി.
ഇതിനായി വില്ലേജ്തലത്തില്‍ പ്രതേ്യകം രൂപീകരിച്ച കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ 23, 24 തീയതികളില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കസ്തൂരി രംഗന് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേരില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ആശങ്കയ്ക്ക് ശാശ്വതമായ പരിഹാരം ആവശ്യമാണ്. വനംവകുപ്പിന്റെ സംരക്ഷണയിലുള്ള പ്രദേശം അതേപടി നിലനിര്‍ത്തി സംരക്ഷിക്കണം. വനവും ജനവാസകേന്ദ്രം, തോട്ടം, കൃഷിഭൂമി എന്നിവയും പൂര്‍ണമായി വേര്‍തിരിക്കണം. കസ്തൂരി രംഗന് റിപ്പോര്‍ട്ട് സംബന്ധിച്ച അന്തിമ വിജ്ഞാപനം ഉണ്ടാകുമ്പോള്‍ കര്‍ഷകര്‍ക്കും മറ്റ് ആളുകള്‍ക്കും യാതൊരു ആശങ്കയും ഉണ്ടാകാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. 123 ഗ്രാമങ്ങളെയാണു നേരത്തേ പൂര്‍ണമായും പരിസ്ഥിതിലോല ഗ്രാമങ്ങളാക്കിയിരുന്നത്. വനഭൂമി ഒട്ടുമില്ലാത്ത നാലു പഞ്ചായത്തുകളെ പിന്നീട് ഇതില്‍ നിന്നും ഒഴിവാക്കി, പഞ്ചായത്തുതല കമ്മിറ്റികളുടെ ശിപാര്‍ശ പ്രകാരം പരിസ്ഥിതിലോല വില്ലേജുകളിലെ കെഡസ്ട്രല്‍ മാപ്പ് തയാറാക്കി കേന്ദ്രത്തിനു സമര്‍പ്പിച്ചിരുന്നു. കെഡസ്ട്രല്‍ മാപ്പിലെ സര്‍വെ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളാണ് ഇപ്പോള്‍ തയാറാക്കി വരുന്നത്. സര്‍വെയര്‍ കൂടി ഉള്‍പ്പെടുന്ന ആറംഗ പഞ്ചായത്തു കമ്മിറ്റികളാണ് ഇതു തയാറാക്കുന്നത്. ഇവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും പിന്തുണയും നല്‍കുമെന്ന് കളക്ടര്‍മാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. എല്ലാ ജില്ലകളിലെയും സര്‍വെ രണ്ടു ദിവസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ മുഖ്യമന്ത്രിക്ക് ഉറപ്പു നല്കി. 25 നു പഞ്ചായത്ത് കമ്മിറ്റികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ മാസം 30 നോ 31 നോ കേന്ദ്രത്തിന് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പരിസ്ഥിതി ലോല വില്ലേജുകളുള്ള 11 ജില്ലകളിലെ കളക്ടര്‍മാര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
Discussion about this post