തിരുവനന്തപുരം: സര്‍ക്കാരും ജുഡീഷറിയും തമ്മില്‍ നല്ല ബന്ധമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിലവിലെ തര്‍ക്കങ്ങള്‍ പ്രശ്‌നമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. എജിയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. എജിയുടെ ഓഫീസിനെതിരേ വിമര്‍ശനം രൂക്ഷമായപ്പോള്‍ മാത്രമാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഡ്വക്കറ്റ് ജനറലിനെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജിയെ പേരെടുത്തു പറയാതെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. വന്നവഴി ഓര്‍ക്കാതിരുന്നാലും എത്തിപ്പെടുന്ന സ്ഥാനത്തിന്റെ മഹത്വവും ഉത്തരവാദിത്വവും മറക്കരുതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
Discussion about this post