ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതക്കു സുപ്രീം കോടതി നോട്ടീസയച്ചു. ജയലളിതയുടെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണു നടപടി. അതേസമയം, ജയലളിതക്കെതിരായ കര്‍ണാടക ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
കേസിലെ മറ്റു പ്രതികളായ ശശികല, സുധാകരന്‍, ഇളവരശി എന്നിവര്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസിനു കുറ്റാരോപിതര്‍ നല്‍കുന്ന മറുപടി പരിഗണിച്ചായിരിക്കും തുടര്‍നടപടികളെന്നു സുപ്രീം കോടതി വ്യക്തമാക്കി.
Discussion about this post