അബുദാബി: നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ് ഇന്റര്‍പോളിന്റെ പിടിയിലായി. അബുദാബിയിലെ ഹോട്ടലില്‍ നിന്നാണ് ഇന്റര്‍പോള്‍ ഉദ്യോഗസ്ഥര്‍ ഉതുപ്പ് വര്‍ഗീസിനെ അറസ്റ്റു ചെയ്തത്. ഉതുപ്പ് വര്‍ഗീസിനെ പിടികൂടാന്‍ സാഹായിക്കണമെന്നുള്ള സിബിഐയുടെ ആവശ്യത്തെ തുടര്‍ന്ന് ഇന്റര്‍പോള്‍ കഴിഞ്ഞയാഴ്ച ഇയാള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള രാജ്യാന്തര നിയമം അനുസരിച്ചുള്ള നടപടി ക്രമങ്ങള്‍ പാലിച്ചതിനു ശേഷമേ ഉതുപ്പിനെ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് വിവരം.
കേസില്‍ ഉതുപ്പ് വര്‍ഗീസ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്നും ഇന്ത്യയിലേക്കു തിരികെ എത്താന്‍ അനുവദിക്കണമെന്നുമാണു ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഇക്കാര്യം സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടിയത്. നഴ്സിംഗ് റിക്രൂട്ട്മെന്റിനായി ഉതുപ്പ് വര്‍ഗീസ് അല്‍സറഫ ഏജന്‍സിയുടെ മറവില്‍ 300 കോടിയുടെ തട്ടിപ്പ് നടത്തിയെന്നതാണ് കേസ്.
Discussion about this post