ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിനു പോലീസ് സംരക്ഷണം ഉണ്‌ടെങ്കില്‍ പിന്നെ എന്തിനാണു കേന്ദ്രസേനയുടെ സുരക്ഷയെന്നു സുപ്രീം കോടതി. ഡാമിനു കേന്ദ്രസേനയുടെ സുരക്ഷ വേണമെന്ന തമിഴ്‌നാടിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണു കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്. എല്ലാ കാര്യത്തിനും കേന്ദ്ര സേനയുടെ സുരക്ഷ ആവശ്യപ്പെട്ടാല്‍ പിന്നെ സംസ്ഥാന പോലീസിനു എന്തു പ്രസക്തിയെന്നും കോടതി ചോദിച്ചു. തീര്‍പ്പാക്കിയ കേസുകളില്‍ തമിഴ്‌നാട് വീണ്ടും ഹര്‍ജികള്‍ സമര്‍പ്പിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അധ്യക്ഷനായ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. കേസ് നാലാഴ്ചത്തേക്കു മാറ്റി.
മുല്ലപ്പെരിയാര്‍ ഡാമിനു മാത്രമായി പ്രത്യേക പോലീസ് സ്റ്റേഷന്‍ കൊണ്ടുവരുമെന്നും ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷ ഒരുക്കുമെന്നും കേരളം നേരത്തെ സത്യവാങ്മൂലം നല്കിയിരുന്നു. ഇതു പരിഗണിച്ചാണു കോടതിയുടെ നിരീക്ഷണം.
Discussion about this post