ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനങ്ങള്‍ മാറ്റുന്നു. നിലവില്‍ ഗള്‍ഫിലേക്കു സര്‍വീസ് നടത്തുന്ന എ320 ക്ലാസിക് വിമാനത്തിനു പകരം ഉയര്‍ന്ന ഇന്ധനക്ഷമതയും സുരക്ഷാ സംവിധാനങ്ങളുമുള്ള വിമാനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനമായി. 15 എ320 ക്ലാസിക് വിമാനങ്ങളാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്. എന്നാല്‍ ഗള്‍ഫ് റൂട്ടിലേക്ക് എ320 ക്ലാസിക് വിമാനങ്ങള്‍ മാറ്റി എ320 എസ് വിമാനങ്ങള്‍ സര്‍വീസ് നടത്താനാണു പദ്ധതിയിടുന്നത്.
പഴക്കമുള്ള വിമാനങ്ങള്‍ക്കു പകരം 19 വിമാനങ്ങള്‍ പുതുതായി എത്തിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇതിനായി ചൈനയുമായി ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തില്‍ അഞ്ചു വിമാനങ്ങള്‍ ഈ മഞ്ഞുകാലത്തു തന്നെ സര്‍വീസ് ആരംഭിക്കും. മറ്റു വിമാനങ്ങള്‍ പ്രധാന വിമാനകമ്പനിയായ കുവൈത്തി എയര്‍ക്രാഫ്റ്റില്‍ നിന്നു വാടകയ്‌ക്കെടുക്കും. ഇതു 2017 ഏപ്രിലിനും 2018 മാര്‍ച്ചിനും ഇടയില്‍ സര്‍വീസ് നടത്തും.
Discussion about this post