ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്. പൂഞ്ചിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ മോട്ടോര്‍ഷെല്‍ ആക്രമണമാണ് പാക് സൈന്യം നടത്തിയത്. രണ്ടു മണിക്കൂറോളം തുടര്‍ച്ചയായി ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം ഉണ്ടായി. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.












