ആലുവ: അദ്വൈതാശ്രമം ശതാബ്ദിയോടനുബന്ധിച്ച് നിര്‍മ്മിച്ച ഗുരുമണ്ഡപത്തില്‍ സ്ഥാപിക്കുന്നതിനുള്ള പഞ്ചലോഹ വിഗ്രഹ ഘോഷയാത്രക്ക് അദ്വൈതാശ്രമത്തില്‍ ഭക്തിസാന്ദ്രമായ വരവേല്‍പ്പ് നല്‍കി. കഴിഞ്ഞ 11ന് ശിവഗിരിയിലെ സമാധി മണ്ഡപത്തില്‍ നിന്നും പ്രയാണമാരംഭിച്ച ഘോഷയാത്ര നൂറുകണക്കിന് കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് ഇന്നലെ രാത്രി എട്ടരയോടെ അദ്വൈതാശ്രമത്തിലെത്തിയത്.
സൗത്ത് ഇന്ത്യന്‍ വിനോദ് ക്യാപ്റ്റനും കെ.കെ. പുഷ്പാംഗദന്‍ ഇന്‍ചാര്‍ജുമായുള്ള ഘോഷയാത്രയെ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഷാളണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ഗുരുപൂജക്ക് ആശ്രമം മേല്‍ശാന്തി പി.കെ. ജയന്തന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇന്നലെ രാവിലെ എട്ടിന് മുവാറ്റുപുഴയില്‍ നിന്നാരംഭിച്ച ഘോഷയാത്ര തൃക്കളത്തൂര്‍, മണ്ണൂര്‍, പുല്ലുവഴി, ഋഷികുലം, പെരുമ്പാവൂര്‍, കാഞ്ഞിരക്കാട്, ഒക്കല്‍, കാലടി, മറ്റൂര്‍, അങ്കമാലി ധര്‍മ്മവിദ്യാപീഠം, കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ്, അത്താണി, ചെങ്ങമനാട്, അടുവാശേരി, കുന്നുകര, ചാലാക്ക, എസ്.എന്‍.എം.എസ്, മാഞ്ഞാലി, ചേന്ദമംഗലം, കരിമ്പാടം, ഗോതുരുത്ത്, മൂത്തകുന്നം, മാല്യങ്കര, മുനമ്പം കവല, ചെറായി, പെരുമ്പടന്ന, പറവൂര്‍, മന്നം, കരുമാല്ലൂര്‍, കോട്ടപ്പുറം, മാളികംപീടിക, യു.സി കോളേജ്, പറവൂര്‍ കവല, ബാങ്ക് കവല വഴിയാണ് അദ്വൈതാശ്രമത്തിലെത്തിയത്.എഴുപതോളം വാഹനങ്ങള്‍ ഗുരുവിഗ്രഹ ഘോഷയാത്രയെ അനുഗമിച്ചു.
സ്വാമി ധര്‍മ്മവൃതാനന്ദ, ഘോഷയാത്ര കമ്മിറ്റി ചെയര്‍മാന്‍ വിജയന്‍ കുളത്തേരി, ജനറല്‍ കണ്‍വീനര്‍ പി.എസ്. ബാബുറാം, ആഘോഷ കമ്മിറ്റി ഭാരവാഹികളായ പി.പി. രാജന്‍, എം.എന്‍. സത്യദേവന്‍, എം.എ. സുബ്രഹ്മണ്യന്‍, കെ.എസ്. സ്വാമിനാഥന്‍, കെ.കെ. മോഹനന്‍, ആര്‍.കെ. ശിവന്‍, കെ.കെ. ജനീഷ്, എം.ജി. ജിജു, ടി.കെ. രവി, കെ.കെ. സത്യന്‍ എന്നിവരും സ്വീകരണത്തിന് നേതൃത്വം നല്‍കി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.വി. മനോഹരന്‍, ഭാരവാഹികളായ കെ.എസ്. ജെയിന്‍, പി.സി. ബിബിന്‍, പി.എസ്. സിനീഷ്, വി.ഡി. രാജന്‍, ഡോ. കെ.ജി. സുരേഷ് ര്‍, പി.പി. സുരേഷ് എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി.
ഇന്ന് വൈകിട്ട് അഞ്ചിന് ബിംബപരിഗ്രഹം നടക്കും. നാളെയും മറ്റെന്നാളും പ്രത്യേക പൂജകളും വിവിധ സമ്മേളനങ്ങളും നടക്കും. സമര്‍പ്പണ സമ്മേളനം ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. 17ന് ഉച്ചയ്ക്ക് 12.22നും ഒന്നിനും മദ്ധ്യേ ശ്രീനാരായണ പ്രസാദ് തന്ത്രികളുടെയും ജയന്തന്‍ ശാന്തിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ ശിവഗിരി മഠം പ്രസിഡന്റ് പ്രകാശാനന്ദ സ്വാമി ഗുരുദേവ പ്രതിഷ്ഠ നിര്‍വഹിക്കും. തുടര്‍ന്ന് രണ്ട് മണിക്കാണ് ശതാബ്ദി സമാപന സമ്മേളനവും ഗുരുമന്ദിര സമര്‍പ്പണ സമ്മേളനവും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് നിര്‍വഹിക്കുന്നത്. മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. ഗുരുമണ്ഡപ സമര്‍പ്പണം ശ്രീ ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ നിര്‍വഹിക്കും.
Discussion about this post