മാരാരിക്കുളം: പ്രശസ്‌ത സംഗീത സംവിധായകന്‍ കലവൂര്‍ ബാലന്‍ (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കലവൂര്‍ പ്രീതി കുളങ്ങരയിലെ സ്വവസതിയായ ശ്രീരാഗത്തില്‍ ഇന്നലെ രാവിലെ ഏഴിനായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍ നടക്കും.
നിരവധി നാടകങ്ങള്‍ക്കും, ലളിതഗാനങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ള കലവൂര്‍ ബാലന് 98ല്‍ കേരള സംഗീത നാടക അക്കാഡമിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ചേര്‍ത്തല ജൂബിലി, എസ്. എല്‍.പുരം സൂര്യസോമ ഉള്‍പ്പെടെ കേരളത്തിലെ ഒട്ടുമിക്ക പ്രമുഖ നാടക ട്രൂപ്പുകള്‍ക്കുവേണ്ടിയും കലവൂര്‍ ബാലന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു. രാജന്‍ പി. ദേവ് സംവിധാനം ചെയ്‌ത അച്ചാമ്മക്കുട്ടിയുടെ അച്ചായനെന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചതും കലവൂര്‍ ബാലനാണ്.
ആകാശവാണിയിലും ദൂരദര്‍ശനിലും ദീര്‍ഘകാലം പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഗായകരായ മധു ബാലകൃഷ്‌ണന്‍, സുധീപ് കുമാര്‍, സോണിയ ഉള്‍പ്പെടെ എണ്‌ണമറ്റ ശിഷ്യസമ്പത്തിന് ഉടമയായിരുന്നു കലവൂര്‍ ബാലന്‍. റിട്ട. അദ്ധ്യാപിക മേനകയാണ് ഭാര്യ. മക്കള്‍ സൂരജ് ബാലന്‍, കിരണ്‍ ബാലന്‍, ശാന്തിനി. മരുമകന്‍: പ്രകാശ് (ചേര്‍ത്തല താലൂക്ക് ആശുപത്രി).
Discussion about this post