ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് നല്‍കിയ അനുമതി കേന്ദ്ര വനം വന്യജീവി ബോര്‍ഡ് റദ്ദാക്കി. സുപ്രീം കോടതിയില്‍ കേസ് നിലവിലുള്ളതിനാലാണ് അനുമതി റദ്ദാക്കിയത്. അപേക്ഷയില്‍ കേസിന്റെ കാര്യം മറച്ചുവെച്ചതിന് കേന്ദ്രസര്‍ക്കാര്‍ കേരളത്തെ വിമര്‍ശിക്കുകയും ചെയ്തു.
കഴിഞ്ഞ ഡിസംബറിലാണ് പാരിസ്ഥിതികാഘാത പഠനം നടത്താന്‍ കേരളത്തിന് ദേശീയ വന്യജീവി ബോര്‍ഡിന്റെ സമിതി അനുവാദം നല്‍കിയത്.
Discussion about this post