Thursday, August 6, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിദേശവിദ്യാര്‍ഥികളെ ആകര്‍ഷിക്കുംവിധം ഉന്നതവിദ്യാഭ്യാസരംഗം വളരണം -മുഖ്യമന്ത്രി

by Punnyabhumi Desk
Sep 12, 2015, 05:13 pm IST
in കേരളം

* കാര്യവട്ടത്ത് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പുതിയ അക്കാദമിക് ബ്‌ളോക്കിന് ശിലയിട്ടു

തിരുവനന്തപുരം: വിദേശവിദ്യാര്‍ഥികളെപ്പോലും ആകര്‍ഷിക്കുന്ന നിലയില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് പഠനസൗകര്യങ്ങളൊരുക്കാന്‍ യൂണിവേഴ്‌സിറ്റികള്‍ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. കാര്യവട്ടത്ത് കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിര്‍മ്മിക്കുന്ന പ്ലാറ്റിനം ജൂബിലി അക്കാദമിക് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്യവട്ടം ക്യാമ്പസില്‍ ഹോസ്റ്റല്‍ സൗകര്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാരംഗത്തേയും കടുത്ത മല്‍സരം നേരിടാനുള്ള ശേഷി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നവിധം സജ്ജരാക്കണം. ഇതിനായി ആധുനിക കോഴ്‌സുകളും സൗകര്യങ്ങളും ഏര്‍പ്പെടുത്തണം. സെനറ്റിനും സിന്‍ഡിക്കേറ്റിനുമെല്ലാം ഉന്നതനിലവാരത്തിലേക്ക് യൂണിവേഴ്‌സിറ്റിയെ നയിക്കാനുള്ള വിലപ്പെട്ട സംഭാവനകള്‍ നല്‍കാനാകും. പൊതുവിദ്യാഭ്യാസരംഗത്ത് നാമേറെ മുന്നിലാണ്. ഉന്നത, സാങ്കേതിക വിദ്യാഭ്യാസരംഗത്തും ഇനിയുമേറെ നേട്ടങ്ങള്‍ക്ക് മനസുവെച്ചാല്‍ നമുക്ക് സാധിക്കും. അത്തരത്തില്‍ വിദേശവിദ്യാര്‍ഥികളെപ്പോലും ആകര്‍ഷിക്കുന്ന ഹയര്‍ എജ്യൂക്കേഷന്‍ ഹബ്ബായി വളരാന്‍ കൂട്ടായി പരിശ്രമിക്കണം. പുതിയ അക്കാദമിക് ബ്‌ളോക്ക് നിര്‍മ്മാണത്തിനുള്ള 12 കോടി രൂപയില്‍ 11 കോടിയും സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റിക്ക് നല്‍കിയിട്ടുണ്ട്. ദീര്‍ഘവീക്ഷണത്തോടെ കേരള യൂണിവേഴ്‌സിറ്റി 38 ഏക്കര്‍ സ്ഥലം നല്‍കിയതിനാലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌റ്റേഡിയം കാര്യവട്ടത്ത് ഉയര്‍ന്നത്. 15 വര്‍ഷം കഴിഞ്ഞാല്‍ ഇത് യൂണിവേഴ്‌സിറ്റിയുടെ സ്വത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. പി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.എ. വാഹീദ് എം.എല്‍.എ, സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ.എസ്. ഗോപകുമാര്‍, ഡോ. പി.എം. രാധാമണി, ഡോ. വര്‍ഗീസ് പേരയില്‍, ജെ.എസ്. അഖില്‍, സെനറ്റംഗം പി. മനേഷ്, വാര്‍ഡ് കൗണ്‍സിലര്‍ ബി. വിജയകുമാര്‍, യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ വില്യംസ്, റിസര്‍ച്ച് സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാന്‍ വി.വി. അജേഷ് എന്നിവര്‍ സംസാരിച്ചു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠന്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു. കാര്യവട്ടം കാമ്പസില്‍ 50,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ നാലുനിലകളിലായാണ് പുതിയ അക്കാദമിക് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നത്.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies