തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിന് (നിഷ്) സര്‍വകലാശാല ആരംഭിക്കാന്‍ സ്ഥലമനുവദിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന ഇതു സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്‍പത് ഏക്കര്‍ ഭൂമിയാണ് സര്‍വകലാശാലയ്ക്ക് ആവശ്യമായുള്ളത്. തിരുവനന്തപുരം ജില്ലയിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ സര്‍വകലാശാലയ്ക്ക് അനുയോജ്യമായവ ശുപാര്‍ശ ചെയ്യാന്‍ മുഖ്യമന്ത്രി സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ജി. വിജയരാഘവനെ ചുമതലപ്പെടുത്തി. ഇത് പരിശോധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. മന്ത്രി. എം.കെ. മുനീര്‍, ജി. വിജയരാഘവന്, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. അബ്രഹാം, ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post