തിരുവനന്തപുരം: തലസ്ഥാനത്തിന്റെ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ തിലകക്കുറിയായ വഴുതക്കാട്ടുള്ള ടാഗോര്‍ തീയറ്റര്‍ ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കി. നവീകരിച്ച ടാഗോര്‍ തീയറ്ററിന്റെ ഉദ്ഘാടനം സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു.
മന്ത്രി വി.എസ്.ശിവകുമാര്‍, മേയര്‍ അഡ്വ.കെ.ചന്ദ്രിക, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കെ.ടി.ഡി.എഫ്.സി. മാനേജിങ് ഡയറക്ടര്‍ ഡോ.ഉഷാ ദേവി, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സി.രമേശ് കുമാര്‍, ഡപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍.അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തിന് ശേഷം വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി. ഉദ്ഘാടനത്തിന് മുമ്പായി, സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള തെരുവുനാടകത്തിന്റെയും പ്രചരണ വാഹനത്തിന്റെയും ഫ്‌ളാഗ് ഓഫ് സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് നിര്‍വഹിച്ചു.
Discussion about this post