Saturday, March 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പ്ലാസ്റ്റിക് രഹിത ശബരിമല : ബോധവല്‍ക്കരണം ഊര്‍ജ്ജിതമാക്കും

by Punnyabhumi Desk
Sep 21, 2015, 03:46 pm IST
in കേരളം

തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ ഭരണകൂടവും ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ പ്ലാസ്റ്റിക് രഹിത ശബരിമല പ്രോജക്ട് കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

പ്ലാസ്റ്റിക് രഹിത ശബരിമലയുടെ ഭാഗമായി ളാഹയിലും, കരിമലയിലും വാഹനങ്ങള്‍ വഴി കുടുംബശ്രീയുടേയും വനം വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തിയ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷവും തുടരും. ഇപ്രകാരം ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ പദ്ധതി നടപ്പാക്കാന്‍ ശുചിത്വമിഷനെ ചുമതലപ്പെടുത്തി. വനംവകുപ്പിന്റെ നേതൃത്വത്തില്‍ നാല്‍പ്പത് സ്ഥലങ്ങളിലായി 76 ഇക്കോഗാര്‍ഡുമാരെ നിയമിച്ചത് ഈ വര്‍ഷം ദേവസ്വം ബോര്‍ഡിന്റെ സഹായത്തോടെ തുടരാന്‍ യോഗം തീരുമാനിച്ചു. ഇക്കോ ഗാര്‍ഡുമാരുടെ എണ്ണം കൂട്ടുന്ന കാര്യം പരിശോധിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടുപയോഗിച്ച് കഴിഞ്ഞവര്‍ഷം ആറുഭാഷകളില്‍ പ്ലാസ്റ്റിക് രഹിത സന്ദേശങ്ങളടങ്ങിയ റിഫ്‌ളക്ടീവ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഈ ബോര്‍ഡുകളില്‍ ഈ വര്‍ഷം പുതിയ സന്ദേശങ്ങള്‍ നല്‍കാനും, പെട്രോള്‍ പമ്പുകള്‍ വഴി കഴിഞ്ഞവര്‍ഷം നടത്തിയ ബോധവല്‍കരണ ക്യാമ്പയിനുകള്‍ കൂടുതല്‍ പമ്പുകളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചു.

ശബരിമലയിലേക്കുള്ള പ്രധാന റോഡുകളില്‍ ഉള്ള പെട്രോള്‍ പമ്പുകള്‍ വഴി പ്ലാസ്റ്റിക് രഹിത ശബരിമല പ്രോജക്ടിന്റെ ഭാഗമായി സന്ദേശം നല്‍കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ശബരിമലയില്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണമെന്ന സന്ദേശം നല്‍കാന്‍ കൂടുതല്‍ വീഡിയോ സ്‌ക്രീനുകള്‍ സ്ഥാപിക്കാനും അഞ്ച് പ്ലാസ്റ്റിക് എക്‌സ്‌ചേഞ്ച് കൗണ്ടറുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. ദേവസ്വം ബോര്‍ഡിന്റെ അനൗണ്‍സ്‌മെന്റ് സിസ്റ്റം വഴി പ്ലാസ്റ്റിക് രഹിത ശബരിമല സംബന്ധിച്ച സന്ദേശം മുഴുവന്‍ സമയവും നല്‍കാനും ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള ഇടത്താവളങ്ങളില്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന് പ്ലാസ്റ്റിക് രഹിത ശബരിമല ക്യാമ്പയില്‍ വ്യാപിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി.

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സഞ്ചരിക്കുന്നവര്‍ക്ക് പ്ലാസ്റ്റിക് ഉപേക്ഷിക്കണമെന്ന സന്ദേശങ്ങള്‍ അടങ്ങിയ ലഘു ലേഖകള്‍ കഴിഞ്ഞവര്‍ഷം നല്‍കിയത് ഈ വര്‍ഷം കൂടുതല്‍ ബസുകളിലേക്ക് വ്യാപിപ്പിക്കുവാനും തീരുമാനിച്ചു. ബസുകളില്‍ സഞ്ചരിക്കുന്നവരില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വാങ്ങി പകരം തുണിസഞ്ചികള്‍ നല്‍കുന്നത് ശബരിമല തീര്‍ത്ഥാടനകാലം മുഴുവന്‍ ചെയ്യാന്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനുകള്‍ വഴി ബോധവല്‍കരണ പരിപാടികള്‍ ഊര്‍ജ്ജിതപ്പെടുത്താനും ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. പ്ലാസ്റ്റിക് രഹിത ശബരിമല പ്രോജക്ടിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം പമ്പയില്‍ ഒരു പ്ലാസ്റ്റിക് എക്‌സ്‌ചേഞ്ച് തുടങ്ങിയിരുന്നു. ഇത്തരം സംരംഭങ്ങള്‍ തുടങ്ങാന്‍ വിവിധ ബാങ്കുകള്‍ തയ്യാറാണെന്നും ഇതു സംബന്ധിച്ച് കൂടുതല്‍ ബാങ്കുകളുമായി ചര്‍ച്ച നടത്താമെന്നും യോഗത്തില്‍ പങ്കെടുത്ത് എസ്.എല്‍.ബി.എസി ചെയര്‍മാന്‍ അറിയിച്ചു.

പോലീസിന്റെ വിര്‍ച്യുല്‍ ക്യു വഴി പ്ലാസ്റ്റിക് രഹിത ശബരിമല ക്യാമ്പയിന്‍ തുടരാനും യോഗം തീരുമാനിച്ചു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്ലാസ്റ്റിക് രഹിത ശബരിമല പ്രോജക്ടിന് കൂടുതല്‍ പ്രചാരണം നല്‍കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. ശബരിമലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുവരുന്നത് കുറയ്ക്കണമെന്ന സന്ദേശം അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ഗുരുസ്വാമിമാരില്‍ എത്തിക്കാനും തീരുമാനമായി. ബാംഗ്ലൂര്‍, ഹൈദ്രാബാദ്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ ഗുരുസ്വാമിമാരുടെ യോഗം വിളിച്ച് പ്ലാസ്റ്റിക് രഹിത ശബരിമല ബോധവല്‍ക്കകരണം കൂടുതല്‍ തീര്‍ത്ഥാടകരില്‍ എത്തിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു. ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം തുടങ്ങിയ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് രഹിത ശബരിമല പ്രോജക്ടിന്റെ ഭാഗമായി പ്ലാസ്റ്റിക് എക്‌സ്‌ചേഞ്ചുകള്‍ തുടങ്ങാനും റെയില്‍വേ അനൗണ്‍സ്‌മെന്റ് സംവിധാനം വഴി ബോധവല്‍ക്കരണം വ്യാപിപ്പിക്കാനും റെയില്‍വേ കോച്ചുകള്‍ വഴി സന്ദേശം നല്‍കാനും തീരുമാനമായി. പത്തനംതിട്ട ജില്ലാ ഭരണകൂടം കഴിഞ്ഞ സീസണില്‍ ആരംഭിച്ച പ്ലാസ്റ്റിക് രഹിത ശബരിമല പ്രോജക്ട് വിപുലീകരിക്കാന്‍ സാമൂഹികമാധ്യമങ്ങള്‍ വഴി നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ആവശ്യപ്പെട്ടു.

ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ദേവസ്വം കമ്മീഷണര്‍, പത്തനംതിട്ട കളക്ടര്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍, പത്തനംതിട്ട അസിസ്റ്റന്റ് കളക്ടര്‍, ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ, കോട്ടയം അസിസ്റ്റന്റ് കളക്ടര്‍, എസ്.എല്‍.ബ.സി ചെയര്‍മാന്‍, വനം, ആരോഗ്യം, വാഹന ഗതാഗതം, കെ.എസ്.ആര്‍.ടി.സി, കുടുംബശ്രീ തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

ShareTweetSend

Related News

കേരളം

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

കേരളം

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

കേരളം

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies