ന്യൂഡല്‍ഹി: വിവാദമായ ദേശീയ എന്‍ക്രിപ്ഷന്‍ നയത്തിന്റെ കരട് രേഖ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. വന്‍പ്രതിഷേധത്തെ തുടര്‍ന്നാണ് കരട് നയത്തിലെ വ്യവസ്ഥകള്‍ പിന്‍വലിച്ചത്. ഐടി മേഖലയില്‍ നല്‍കുന്ന സേവനങ്ങള്‍ ഉപയോക്താക്കളുടെ രഹസ്യരേഖകളോടൊപ്പം എന്‍ക്രിപ്റ്റ് ചെയ്യാത്ത പകര്‍പ്പും 90 ദിവസത്തേക്ക് സൂക്ഷിക്കണമെന്നും, ഇക്കാലയളവില്‍ സര്‍ക്കാര്‍ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ ഡേറ്റ നല്‍കുകയും വേണമെന്ന വ്യവസ്ഥയുള്ള കരട് നയമാണ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്.
പുതിയ കരട് നയം പിന്നീട് അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
Discussion about this post