Monday, May 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ശബരിമലയുമായി ബന്ധപ്പെട്ട റോഡുകള്‍ നന്നാക്കാന്‍ 170 കോടി അനുവദിക്കും : മുഖ്യമന്ത്രി

by Punnyabhumi Desk
Sep 23, 2015, 03:52 pm IST
in മറ്റുവാര്‍ത്തകള്‍

Sabarimala-temple2തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന റോഡുകളുടെ ഹെവി മെയിന്റനന്‍സിനും അനുബന്ധ റോഡുകളുടെ നവീകരണത്തിനും 170 കോടി രൂപ ഉടന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കായുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മണ്ഡലം മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി സെക്രട്ടേറിയറ്റില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യന്‍, മന്ത്രിമാരായ കെ.എം. മാണി, വി.എസ്. ശിവകുമാര്‍, അടൂര്‍ പ്രകാശ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.കെ. മുനീര്‍, രമേശ് ചെന്നിത്തല മുതലായവരുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ശബരിമല മാലിന്യസംസ്‌കരണ പ്ലാന്റ് ഒക്‌ടോബര്‍ 19 ന് ഉദ്ഘാടനം ചെയ്യുമെന്ന് വി.എസ്. ശിവകുമാര്‍ അറിയിച്ചു. ആറ് ക്യൂ കോംപ്ലക്‌സുകളുടെ നിര്‍മ്മാണം സീസണുമുമ്പ് പൂര്‍ത്തിയാക്കും. 20 ലക്ഷം ലിറ്റര്‍വീതം സംഭരണശേഷിയുള്ള രണ്ട് ജലസംഭരണികളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ശബരിമലയില്‍ 120 ടോയ്‌ലെറ്റുകളോടും 60 കുളിമുറികളോടുംകൂടിയ പുതിയ ടോയ്‌ലെറ്റ് കോംപ്ലക്‌സിന്റെയും പമ്പയില്‍ 88 കക്കൂസുകളോടുകൂടിയ മൂന്നാമത്തെ ടോയ്‌ലെറ്റ് ബ്ലോക്കിന്റെയും നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. പമ്പയില്‍ പുതിയ അന്നദാന മണ്ഡപം, ഹോട്ടല്‍ കോംപ്ലക്‌സ്, പ്രസാദനിര്‍മ്മാണത്തിനുള്ള അസംസ്‌കൃതവസ്തുക്കളുടെ സംഭരണ ശാല എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. സ്വാമി അയ്യപ്പന്‍ റോഡില്‍ 1.7 കോടി രൂപ ചെലവില്‍ എ.ബി.സി കേബിള്‍ മുഖേന വൈദ്യുതിവിളക്കുകള്‍ തെളിയിക്കും.

നിലയ്ക്കല്‍ ബേസ്‌ക്യാമ്പില്‍ ഒരേസമയം 10,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇവിടെ പത്ത് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണിയും നിര്‍മ്മിച്ചിട്ടുണ്ട്. പമ്പയിലും ശബരിമലയിലും പ്ലാസ്റ്റിക് നിയന്ത്രണം കര്‍ശനമാക്കും. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി 800 വിശുദ്ധി സേനാംഗങ്ങളെ നിയമിക്കും. ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ചാലക്കയം പമ്പ റോഡ് ഉടന്‍ നവീകരിക്കും. എരുമേലിയിലെ തോട് നവീകരണത്തിന് 2.5 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും. തീര്‍ത്ഥാടനകാലത്ത്, ശബരിമലയില്‍ പോലീസിന്റെയും കേന്ദ്രസേനാവിഭാഗങ്ങളുടെയും നേതൃത്വത്തില്‍ സുരക്ഷ ശക്തമാക്കും. വിര്‍ച്വല്‍ ക്യൂ സമ്പ്രദായം വിപുലപ്പെടുത്തും. മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതി ഈ സീസണിലും നടപ്പിലാക്കും. കെ.എസ്.ആര്‍.ടി.സി. അവശ്യാനുസരണം ബസ് സര്‍വീസുകള്‍ നടത്തും.

ആരോഗ്യകുടുംബക്ഷേമവകുപ്പ്, ആയുഷ് വകുപ്പ് എന്നിവ ഇത്തവണ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുക. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആവശ്യമായ കൂടുതല്‍ ജീവനക്കാരെ നിയമിക്കും. തീര്‍ത്ഥാടനമേഖലയില്‍ 20 ആംബുലന്‍സുകളുടെയും നാല് മൊബൈല്‍ മെഡിക്കല്‍ സംഘങ്ങളുടെയും സൗജന്യസേവനം ലഭ്യമാക്കും. സ്‌നേക്ക് ആന്റീവെനം, ഹൃദയാഘാതചികിത്സയ്ക്കുള്ള മരുന്നുകള്‍ മുതലായവയുടെ ലഭ്യത ഉറപ്പുവരുത്തും. സന്നിധാനത്തും പമ്പയിലും പുതിയ ലബോറട്ടറികള്‍ തുടങ്ങും. സന്നിധാനത്ത് 5 കോടി രൂപ ചെലവിലുള്ള പുതിയ ആശുപത്രി സമുച്ചയത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ആരോഗ്യവകുപ്പിന്റെ ഭക്ഷ്യസുരക്ഷാവിഭാഗം സ്‌ക്വാഡുകളെ വിന്യസിക്കും. ശബരിമലയുമായി ബന്ധപ്പെട്ട 29 തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക്, തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി കൂടുതല്‍ തുക അനുവദിക്കുമെന്ന് വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഒക്‌ടോബര്‍ 25 ന് ഏറ്റുമാനൂര്‍, പന്തളം, എരുമേലി എന്നിവിടങ്ങളില്‍ തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച അവലോകനയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനം ഉറപ്പുവരുത്തിക്കൊണ്ടുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുക.

യോഗത്തില്‍ ആന്റോ ആന്റണി എംപി, എം.എല്‍.എ.മാരായ പി.സി. ജോര്‍ജ്ജ്, ശിവദാസന്‍ നായര്‍, രാജു എബ്രഹാം, ഇ.എസ്. ബിജിമോള്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍നായര്‍, അംഗങ്ങളായ സുഭാഷ് വാസു, പി.കെ. കുമാരന്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഡി.ജി.പി ടി.പി. സെന്‍കുമാര്‍, അഡിഷണല്‍ ഡി.ജി.പി. പത്മകുമാര്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍, മറ്റു ജില്ലാ കളക്ടര്‍മാര്‍ വിവിധ വകുപ്പുതല മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies