മുംബൈ: മുംബൈ തീവണ്ടി സ്‌ഫോടനപരമ്പര കേസില്‍ അഞ്ച് പ്രതികള്‍ക്ക് മുംബൈ മക്കോക്ക കോടതി പ്രത്യേകജഡ്ജി യതിന്‍ ഡി.ഷിന്‍ഡെ വധശിക്ഷ വിധിച്ചു. ഏഴ് പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിട്ടുണ്ട്. 2006ല്‍ നടന്ന സ്ഫോടന പരമ്പരയില്‍ ഏഴുമലയാളികള്‍ ഉള്‍പ്പെടെ 188 പേര്‍ കൊല്ലപ്പെട്ടിരുന്നു.
മുഹമ്മദ് ഫൈസല്‍ ശൈഖ്(36), ആസിഫ് ഖാന്‍(38), കമല്‍ അഹമ്മദ് അന്‍സാരി(37), എസ്താഷം സിദ്ദിഖി(30), നവീദ് ഹുസൈന്‍ ഖാന്‍(30) എന്നിവര്‍ക്കാണ് വധശിക്ഷ. തന്‍വീര്‍ അഹമ്മദ് അന്‍സാരി(37), മുഹമ്മദ് മജീദ് ഷാഫി(32), ശൈഖ് അലം ഷെയ്ക്ക്(41), മുഹമ്മദ് സാജിദ് അന്‍സാരി(34), മുസാമില്‍ ശൈഖ്(27), സൊഹൈല്‍ മുഹമ്മദ് ഷെയ്ക്(43), സമീര്‍ അഹമ്മദ് ശൈഖ്(36) എന്നിവരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. മറ്റൊരു പ്രതിയായ അബ്ദുള്‍ വാഹിദ് ശൈഖിനെ (34) കോടതി വെറുതെവിട്ടു. മുഴുവന്‍ പ്രതികളും നിരോധിതസംഘടനയായ ‘സിമി’യിലെ അംഗങ്ങളാണ്.
ഒന്പതുവര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
Discussion about this post