തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും ചട്ടലംഘനം പരിശോധിയ്ക്കുവാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടറര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി ജില്ലാ കളക്ടര്‍ അധ്യക്ഷനായി അംഗീകൃത രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി രൂപീകരിയ്ക്കുവാന്‍ കമ്മീഷന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് കമ്മീഷന് സമര്‍പ്പിയ്ക്കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.












