ന്യൂഡല്‍ഹി: ശോഭാസിറ്റി ഫ് ലാറ്റ് സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
ധാര്‍ഷ്ട്യവും അഹങ്കാരവുള്ളയാളാണ് നിഷാമെന്നും സാധാരണക്കാരന്റെ ജീവന് ഒരു വിലയും കല്‍പ്പിക്കാത്തയാളാണെന്നും കേസ് പരിഗണിക്കവേെ കോടതി അഭിപ്രായപ്പെട്ടു. ഇക്കാരണങ്ങളാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് അറിയിച്ച കോടതി വിചാരണ നടപടികള്‍ അടുത്ത വര്‍ഷം ജനവരി 31 നകം പൂര്‍ത്തിയാക്കി വിധി പറയണമെന്നും നിര്‍ദ്ദേശിച്ചു.
വാഹനത്തിന്റെ വേഗത കൂടിപ്പോയതുകൊണ്ടാണെന്നും കൊലപാതകം മനപ്പൂര്‍വം നടത്തിയതല്ലെന്നും ന്ിഷാമിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രതി ക്രിമിനല്‍ പശ്ചാത്തലുമുള്ളയാളാണെന്നും സാക്ഷിമൊഴികളെല്ലാം എതിരാണെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ജനവരി 29 പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Discussion about this post