തിരുവനന്തപുരം: തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 75,549 സ്ഥാനാര്‍ത്ഥികള്‍. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുളള സമയം ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് അവസാനിച്ചപ്പോള്‍ 14 ജില്ലാ പഞ്ചായത്തുകളിലേക്ക് 1282-ഉം 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6915-ഉം 941 ഗ്രാമപഞ്ചായത്തുകളിലേക്ക് 54956-ഉം സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 86 മുനിസിപ്പാലിറ്റികളില്‍ 10433 -ഉം ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 1963 സ്ഥാനാര്‍ത്ഥികളുമാണ് ജനവിധി തേടുന്നത്.
ഓരോ ജില്ലയിലെയും ആകെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം : തിരുവനന്തപുരം – 6507, കൊല്ലം – 5701, പത്തനംതിട്ട – 3814, ആലപ്പുഴ – 5513, കോട്ടയം – 5401, ഇടുക്കി – 3339, എറണാകുളം – 7497, തൃശ്ശൂര്‍ – 7070, പാലക്കാട് – 6466, മലപ്പുറം – 8693, കോഴിക്കോട് – 5971, വയനാട് – 1882, കണ്ണൂര്‍ – 5109, കാസര്‍ഗോഡ് – 2652. ആകെ 75549 സ്ഥാനാര്‍ത്ഥികള്‍.
Discussion about this post