തിരുവനന്തപുരം: ശബരിമല ദര്‍ശനം സുഗമമാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി കേരളാ പോലീസ് നടപ്പാക്കിയ വിര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ ഈ വര്‍ഷത്തെ ഓണ്‍ലൈന്‍ ബുക്കിംഗ് സംസ്ഥാനപോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.
അഞ്ച് വര്‍ഷം വിജയകരമായി പിന്നിട്ട വിര്‍ച്വല്‍ ക്യൂ സംവിധാനം ഇതുവരെ 55 ലക്ഷം പേര്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടായിരത്തി ഇരുപതോടുകൂടി എല്ലാ തീര്‍ത്ഥാടകരിലേക്കും ഈ സേവനം എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും ടി.പി.സെന്‍കുമാര്‍ പറഞ്ഞു.www.sabarimala.com വെബ് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് തീര്‍ത്ഥാടകന്റെ പേര്, വയസ്, ഫോട്ടോ, വിലാസം, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തി വിര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യാം. പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന കലണ്ടറില്‍ നിന്നും ദര്‍ശനദിവസവും സമയവും തെരഞ്ഞെടുക്കാം. തുടര്‍ന്നു ലഭിക്കുന്ന വിര്‍ച്വല്‍ ക്യൂ കൂപ്പണും രജിസ്‌ട്രേഷനുപയോഗിച്ച ഐഡന്റിറ്റി കാര്‍ഡും പമ്പയിലെ വെരിഫിക്കേഷന്‍ കൗണ്ടറില്‍ കാണിച്ചാല്‍ പ്രവേശന പാസ് ലഭിക്കും. 18 വയസിന് താഴെയുള്ളവര്‍ക്ക് ഫോട്ടോ ഐഡന്റിറ്റികാര്‍ഡ് നിര്‍ബന്ധമല്ല. വിര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ബുക്ക് ചെയ്യാന്‍ ഫീസ് നല്‍കേണ്ടതില്ല. ഈ സംവിധാനം ഉപയോഗിക്കാത്തവര്‍ക്ക് മുന്‍വര്‍ഷത്തെപോലെ സാധാരണ രീതിയില്‍ ക്യൂവില്‍ നിന്ന് ദര്‍ശനം നടത്താവുന്നതാണ്
Discussion about this post